തന്റെ അധികാരപരിധിയിൽ നിന്ന് കണ്ടെത്തിയ തുക പൊലീസിനെ ഏൽപ്പിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനെ ആദരിച്ച് ദുബായ് പോലീസ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ ഡിഫൻസിൽ ജോലി ചെയ്യുന്ന ലെഫ്റ്റനന്റ് സയീദ് മുഹമ്മദ് അലിയാണ് അധികാരപരിധിയിൽ കണ്ടെത്തിയ തുക പൊലീസിന് കൈമാറിയത്.
ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല ഖാദേം സുരൂർ അൽ മസെം ലെഫ്റ്റനന്റ് അലിയെ ആദരിച്ചു.
“അദ്ദേഹത്തിന്റെ സത്യസന്ധത നമ്മുടെ സമൂഹത്തിൽ അഭിമാനിക്കുന്ന എമിറേറ്റ്സിലെ ജനങ്ങളുടെ മഹത്തായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നു,”എന്ന് മേജർ ജനറൽ പറഞ്ഞു. ലെഫ്റ്റനന്റ് അലിയുടെ സത്യസന്ധതയ്ക്കും നല്ല പെരുമാറ്റത്തിനും അൽ മാസെം നന്ദിയും അഭിനന്ദനവും അറിയിച്ചു. ലഫ്റ്റനന്റ് അലി തന്റെ സന്തോഷം ദുബായ് പൊലീസിനെ അറിയിച്ചു.