ബഹ്റിനില്‍ ലേബർ ഫീസ് അടക്കാന്നതിന് പുതിയ സംവിധാനങ്ങൾ പ്രഖ്യാപിച്ചു. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി എൽഎംആർഎയുടേതാണ് പ്രഖ്യാപനം. കാഷ് ഡിസ്പെൻസിങ് മെഷീനുകൾ വഴിയും ഓൺലൈൻ പെയ്മെന്റ് വഴിയും ഫീസ് അടയ്ക്കാന്‍ അവസരമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഫീസ് അടയ്ക്കുന്ന നടപടികൾ വേഗത്തിലാകുമെന്നാണ് നിഗമനം.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ അംഗീകൃത രജിസ്ട്രേഷൻ സെന്ററുകൾ, എൽഎംആർ.എയുടെ സിത്ര ശാഖ, ബഹ്റൈൻ ഫിനാൻസിങ് കമ്പനിയുടെ ശാഖകൾ എന്നിവിടങ്ങളിലെല്ലാം സ കര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബെനഫിറ്റ്പേ ഫവാതീർ സേവനം വഴിയും ബിഎഫ്സിയുടെ ഓൺലൈൻ സേവനം വഴിയും പണം അടക്കാൻ കഴിയും.
സമയ ബന്ധിതമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം പിഴയും പെര്‍മിറ്റ് റദ്ദാക്കലും നേരിടേണ്ടി വരുമെന്നും എൽഎംആർഎ അറിയിച്ചു. അതോറിറ്റിയുടെ വെബ് സൈറ്റില്‍ നിന്നോ (www.lmra.bh) കോൾ സെന്ററുകളില്‍ നിന്നോ കൂടുതല്‍ വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.