അബുദാബിയിൽ താമസ കെട്ടിടങ്ങളുടെ വാടക കുതിച്ചുയരുകയാണ്. വലിയ തോതിലാണ് ഇവിടെ വാടക വർധിക്കുന്നത്. 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ അബുദാബിയിലെ കെട്ടിടങ്ങളുടെ വാടകയിൽ വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അബുദാബിയിൽ പ്രോപ്പർട്ടി വിലയേക്കാൾ വേഗത്തിലാണ് വാടക ഉയരുന്നത്. പ്രതിവർഷം 9 ശതമാനം വളർച്ചയാണ് പ്രോപ്പർട്ടി വിൽപ്പന വിലയിൽ രേഖപ്പെടുത്തിയത്. അതേസമയം, വാടക വിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വില്ലകൾക്കുള്ള വാടക 10 ശതമാനമായും അപ്പാർട്ട്മെൻ്റുകളുടേത് 16 ശതമാനമായും ഉയർന്നു.
സാദിയാത്ത് ദ്വീപിലെ വില്ലകൾക്ക് 14 ശതമാനവും യാസ് ഏക്കറിന് 13 ശതമാനവും അൽ റീഫ് വില്ലകൾക്ക് 8 ശതമാനവും വാടകയിൽ വർദ്ധനവുണ്ടായി. അപ്പാർട്ട്മെൻ്റിൽ യാസ് ദ്വീപിൽ വാടക വിലയിൽ 15 ശതമാനം വർധനയുണ്ടായപ്പോൾ സാദിയത്ത് ദ്വീപിൽ 14 ശതമാനവും റീം ഐലൻഡിൽ 12 ശതമാനവും വർധിച്ചതായാണ് റിപ്പോർട്ട്.