പൊതുസ്ഥലത്ത് സംഘർഷത്തിലേർപ്പെട്ട 8 വിദേശികൾ ഉൾപ്പെടെ 9 പേരെ സൗദിയിൽ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. സൗദിയിൽ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് പ്രവാസികളും സന്ദർശക വിസയിൽ സൗദിയിലെത്തിയ ഒരു യുവാവുമാണ് അറസ്റ്റിലായത്.
മുൻവൈരാഗ്യത്തെത്തുടർന്നാണ് പൊതുസ്ഥലത്ത് വെച്ച് സംഘം ഏറ്റുമുട്ടലിൽ ഏർപ്പെട്ടത്. സംഭവം കണ്ടുനിന്നവർ ക്യാമറയിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു അറസ്റ്റ്. അടുത്തിടെ സൗദി അറേബ്യയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന സംഘർഷങ്ങളിൽ നിരവധി പേർ അറസ്റ്റിലായിരുന്നു.