അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (E12) റോഡിലെ ഒരു ഭാഗം ഭാഗികമായി അടച്ചിടും. അബുദാബിയിലേക്കുള്ള വലത് പാതയും യാസ് ദ്വീപിലേക്കുള്ള ഇടത് പാതയും ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ ഏപ്രിൽ 1 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെയായിരിക്കും അടച്ചിടുന്നതെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ മുന്നറിയിപ്പ് നൽകി.
അതേസമയം വാഹനമോടിക്കുന്നവർ ശ്രദ്ധാപൂർവം വാഹനമോടിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാനും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.