ദുബായിലെ, സർക്കാർ ജീവനക്കാരുടെ നിയോഗം പൊതുജനങ്ങളെ സേവിക്കുക എന്നതാണെന്നും – അവരുടെ മേൽ അധികാരം പ്രയോഗിക്കരുതെന്നും ദുബായ് കിരീട ആവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്.
പ്രായമായ ഒരു ഉപഭോക്താവിനെ സഹായിക്കുമ്പോൾ ആദരവും വിനയവും കാണിച്ച ഒരു മാതൃകയെ പ്രശംസിച്ച എമിറേറ്റിലെ കിരീടാവകാശിയാണ് സർക്കാർ ജോലിയെ ഇങ്ങനെ വിവരിച്ചത്. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ (സിഡിഎ) ഉദ്യോഗസ്ഥനായ ജമാൽ അബ്ദുൾ റഹ്‌മാൻ വീൽചെയറിൽ ഇരുന്ന ഒരു വൃദ്ധയെ ആത്മാർത്ഥതയോടെ എങ്ങനെ സേവിച്ചുവെന്ന് പകർത്തിയ ഹൃദയസ്പർശിയായ വീഡിയോ ദുബായ് കിരീടാവകാശി എക്സിൽ പങ്കുവെച്ചിരുന്നു. ഇതിനൊപ്പമാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ഇങ്ങനെ കുറിച്ചതും.
ഒരു കൗണ്ടറിന് പിന്നിൽ ഒരു ഉപഭോക്താവിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നത് എളുപ്പമാണെങ്കിലും, ജമാൽ ആ സ്ത്രീയുടെ അടുത്ത് തന്നെ എത്തി, വ്യദ്ധയായ സ്ത്രീയുടെ അടുത്തെത്തി മുട്ടുമടക്കി വിവരങ്ങൾ ചോദിച്ചറിയുന്നു. ഈ പെരുമാറ്റം “നമ്മുടെ സാമൂഹിക മൂല്യങ്ങളെയും നമ്മുടെ സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നു, അത് പ്രായമായവരെ എങ്ങനെ ബഹുമാനിക്കണം, ആളുകളോട് എങ്ങനെ വിനയം കാണിക്കണം” എന്നൊക്കെ വ്യക്തമാക്കുന്നുവെന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു. എല്ലാവർക്കും നൽകുന്ന ആത്മാർത്ഥമായ സേവനത്തിന്, അതിന്റെ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദിന്റെ നേതൃത്വത്തിലുള്ള സിഡിഎയ്ക്കും ദുബായ് കിരീടാവകാശി നന്ദി പറഞ്ഞു.
سرّني الموقف الرائع للأخ جمال عبدالرحمن من هيئة تنمية المجتمع بدبي والذي يعكس قيمنا المجتمعية وثقافتنا التي تحثّ على احترام الكبير وعون الصغير والتواضع للناس .. فنحن حكومة وسلطة لخدمة الناس ولسنا سلطة عليهم كما علّمنا صاحب السمو الشيخ محمد بن راشد آل مكتوم .. أشكر فريق هيئة تنمية… pic.twitter.com/ITXN2ZB93i
— Hamdan bin Mohammed (@HamdanMohammed) August 25, 2023