പ്രഭാസ് നായകനായി എത്തുന്ന ‘ആദിപുരുഷ്’ തിയറ്ററിൽ എത്തുമ്പോൾ ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടും എന്ന പ്രസ്താവന ഏറെ വൈറലായിരുന്നു, വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാൻ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും സാന്നിധ്യമാകും.
അതിനാൽ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തീയറ്ററിലും ഹനുമാൻ എത്തും എന്നാണ് അണിയറക്കാരുടെ വിശ്വാസം. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തന്നെ ആദി പുരുഷ് പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ ഹനുമാനായി തയ്യാറാക്കിയ സീറ്റിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു .
എന്നാൽ ഇപ്പോഴിതാ സിനിമയുടെ ആദ്യദിനം ആദ്യ ഷോ കാണാനെത്തിയ ‘കുരങ്ങി’ന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. പ്രഭാസിന്റെ ആരാധകർ തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ ഈ വിഡിയോയുടെ ആധികാരിത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Hanuman Ji watching #Adipurush 💥💥💥 #JaiShriRam #Prabhas pic.twitter.com/cKSA52g792
— Prasad Bhimanadham (@Prasad_Darling) June 16, 2023