യുഎഇയിലെ മലയാളി ഡിസൈനർമാരുടെ കൂട്ടായ്മയായ ‘വര യുഎഇ’യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആർട്ടെക്സ് സീസൺ – 2 ജനുവരിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഘാടന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സബ് കമ്മിറ്റികൾ രൂപീകരിച്ചതായും വര ഭാരവാഹികൾ പറഞ്ഞു. യുഎഇയിലേയും ഇന്ത്യയിലേയും ലോകോത്തര ഡിസൈനർമാർ പങ്കെടുക്കും.
ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ ദുബായ് ഡൗൺ ടൗണിലെ ‘മൂവൻ പിക്ക് ‘ ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഗ്രാഫിക്സ് ഡിസൈനിംഗ് രംഗത്ത് ചരിത്രം കുറിക്കുന്ന നിരവധി വേദികൾ ഒരുക്കാൻ വര യുഎഇ സ്ക്വാഡിന് കഴിയുമെന്നും സമാന്തര പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. ചെയർമാൻ സജീർ ഗ്രീൻ ഡോട്ടിൻ്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്.
അതേസമയം വര സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾക്കായി ‘ലെവൽ അപ്പ് ‘ എന്ന പേരിൽ സംഘടിപ്പിച്ച മോട്ടിവേഷൻ സെഷനും ശ്രദ്ധേയമായി. വിവിധ എമിറേറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 70 ഓളം വരുന്ന ഡിസൈനർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. “എങ്ങനെ ഒരു സംരംഭകനാകാം” എന്ന വിഷയത്തിൽ സുകേഷ് ഗോവിന്ദൻ വിജ്ഞാനപ്രദമായ ക്ളാസ് നയിച്ചു. ക്രിയേറ്റീവ് ഡയറക്ടർ മുബഷിർ നയിച്ച പ്രത്യേക സെഷനും പരിപാടിയിൽ പങ്കെടുത്തവരെ ഊർജ്ജസ്വലമാക്കി.
കൺവീനർ അൻസാർ മുഹമ്മദ്, ഫിനാൻസ് കോഓർഡിനേറ്റർ ജിബിൻ, ജയേഷ്, വിദ്യ,റിയാസ് മുഹമ്മദ് , അനസ് റംസാൻ, ജംനാസ്, ഷഫ്‌നാസ്, ഷംനാഫ്, ഷമീം മുഹമ്മദ്, റിയാസ് മല്ലു, എ കെ എം ശരീഫ്, നൗഫൽ നാക്, ഗോഡ് വിൻ, നൗഫൽ പെരിന്തൽമണ്ണ, ഫാജി, അഞ്ജലി,വിബിൻ, ജോഫിൻ, വസന്തകുമാർ,മുസ്തഫ എന്നിവർ നേതൃത്വം നൽകി.
ഗ്രാഫിക്സ് ഡിസൈനിംഗ് രംഗത്ത് നീണ്ടകാലത്തെ പ്രവർത്തിപരിചയമുളള 125 അംഗങ്ങളാണ് വര യുഎയുടെ ശക്തി. കഴിവുള്ള ഗ്രാഫിക്സ് ഡിസൈനർമാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പുതിയ തലങ്ങളിലേക്ക് കൂട്ടായ മുന്നേറ്റമാണ് വര യുഎഇയുടെ ലക്ഷ്യം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc