തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊർണൂർ വരെ വർദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.
തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് പുറപ്പെടുന്ന ട്രെയിൻ 6.07 ന് കൊല്ലത്തും 8.17ന് എറണാകുളത്തും എത്തും. ഷൊർണ്ണൂരിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചു. 9.22 ന് തൃശൂരിൽ എത്തുന്ന വന്ദേഭാരത് 10.02 ന് ഷൊർണൂരിൽ എത്തും. 11.3 ന് കോഴിക്കോട് എത്തും എന്നതാണ് പുതിയ സമയക്രമം. 12.03 ന് കണ്ണൂരിലും 1.25 ന് കാസർഗോഡും എത്തും.
8 മണിക്കൂർ 5 മിനുറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്നും വന്ദേഭാരത് കാസർഗോഡ് എത്തും. ട്രെയൽ റൺ നടത്തുന്ന ഘട്ടത്തിൽ തീരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇത് ഒഴിവാക്കിയാണ് ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്.
സമയക്രമം
തിരുവനന്തപുരം – 5.20
കൊല്ലം – 6.07
കോട്ടയം – 7.20
എറണാകുളം – 8.17
തൃശ്ശൂർ – 9.22
ഷൊർണൂർ – 10.02
കോഴിക്കോട് – 11.03
കണ്ണൂർ 12.02
കാസർകോട് – 1.30
മടക്കയാത്ര സമയക്രമം
കാസർകോട് – 2.30
കണ്ണൂർ – 3.28
കോഴിക്കോട് – 4.28
ഷൊർണ്ണൂർ – 5.28
തൃശ്ശൂർ – 6.03
എറണാകുളം – 7.05
കോട്ടയം – 8
കൊല്ലം – 9.18
തിരുവനന്തപുരം – 10.35