ഉത്രാട ദിനത്തിൽ 116 കോടിയുടെ മദ്യ വിൽപ്പന. സംസ്ഥാനത്തു ബെവ്‌കോ ഔട്‌ലെറ്റ് വഴി മാത്രമാണ് 116 കോടിയുടെ മദ്യം വിറ്റത്. ഓണവിപണിക്കാവശ്യമായ തയ്യാറെടുപ്പുകൾ ബെവ്കോ നടത്തിയിരുന്നു. ജനപ്രിയ ബ്രാന്റുകൾ എല്ലാ ഔട്ട്ലെറ്റുകളിലും എത്തിച്ചിരുന്നുവെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത അറിയിച്ചിരുന്നു.
ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ നിന്നും വിറ്റത്. കൊല്ലം ആശ്രാമം ഔട്‌ലെറ്റിൽ 1.01 കോടിയുടെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷം 112 കോടിയുടെ വിൽപ്പനയാണ് നടന്നത്. നാലു കോടിയുടെ അധിക വിൽപന ഈ വർഷം നടന്നു.
കഴിഞ്ഞ തവണ 700 കോടിയായിരുന്നു 10 ദിവസത്തെ വിറ്റ് വരവ്. ഇത്തവണ 10% വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മദ്യവിപണിയിൽ മുൻപ് 95 % കാഷ് ഉപയോഗിച്ചായിരുന്നു വിനിമയം നടത്തിയിരുന്നത്. ഇത്തവണ 25 % ഡിജിറ്റൽ പെയ്മെൻറ് നടത്തനയും ലക്ഷ്യമിട്ടിരുന്നു. ഏറ്റവും കൂടുതൽ ഡിജിറ്റൽ പെയ്മെന്റ് നടത്തുന്ന ഔട്ട് ലെറ്റിന് പരിതോഷികമുണ്ട്.