യുഎഇയിൽ ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിക്കാനൊരുങ്ങി ഇന്ധനവില സമിതി. തുടർച്ചയായ മൂന്നാം മാസവും ഇന്ധന വില ഉയരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. അന്താരാഷ്ട്ര നിരക്കുകൾക്ക് അനുസരിച്ച് എല്ലാ മാസാവസാനവുമാണ് രാജ്യത്ത് ഇന്ധന വിലകൾ പരിഷ്കരിക്കുന്നത്.
മാർച്ച് മാസത്തിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.03 ദിർഹവും സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹവും ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ദിർഹവും ഡീസൽ ലിറ്ററിന് 3.16 ദിർഹവുമായിരുന്നു വില. അതേസമയം ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.88 ദിർഹവും സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.76 ദിർഹവും ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.69 ദിർഹവും ഡീസൽ ലിറ്ററിന് 2.99 ദിർഹവുമായിരുന്നു വില.
മുൻ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ എണ്ണവില കുതിച്ചുയർന്നിരുന്നു. അതുകൊണ്ടുതന്നെ ഏപ്രിൽ മാസത്തിൽ എണ്ണവില വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് യുഎഇ നിവാസികൾ.