യുഎഇയിൽ ഇന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുന്നുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം.
ചില പ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയും, ഏറ്റവും ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തും.