ഇത്തിഹാദ് റോഡിലും അൽ താവൂൺ ഏരിയയിലും നടത്തിയ പ്രോജക്ടുകൾ പൂർത്തീകരിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ). അൽ താവൂൺ ഏരിയയിൽ നിന്ന് രണ്ട് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന അൽ നഹ്ദ പാലത്തിൽ ഒരു പാത ചേർത്തതായി അതോറിറ്റി ട്വീറ്റ് ചെയ്തു. പാതയുടെ നിർമ്മാണം പൂർത്തിയായതോടെ ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ ഗതാഗതം സുഗമമാകും.
ഷാർജയെയും ദുബായെയും ബന്ധിപ്പിക്കുന്ന അൽ താവൂൺ സ്ട്രീറ്റിൽ തിരക്കേറിയ സമയങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. ഈ ഗതാഗതക്കുരിക്കിനായിരിക്കും ഈ പദ്ധതി ഫലം കാണുക.
അൽ താവുൻ, അൽ ഖാൻ, അൽ മജാസ് പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഇത്തിഹാദ് റോഡിലേക്കും ഷാർജ റിംഗ് റോഡിലേക്കും പോകുന്ന വാഹനയാത്രികർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ആർടിഎ അറിയിച്ചു. അൽ നഹ്ദ പാലത്തിൽ 500 മീറ്റർ നീളത്തിലാണ് പുതിയ പാത ചേർത്തത്.
ഖുലാഫ അൽ റാഷിദീൻ പാലവുമായി (മുമ്പ് അൽ ഖാൻ പാലം എന്നറിയപ്പെട്ടിരുന്നു) 600 മീറ്റർ പാത കൂട്ടിച്ചേർത്തു, ഇത് അൽ മജാസ്, അൽ ഖാൻ, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലേക്ക് ഗതാഗതം സുഗമമാക്കും. കൂടാതെ, സാലിക് നോർത്ത് ഗേറ്റിന് തൊട്ടുപിന്നാലെ ഇത്തിഹാദ് റോഡിനെ അൽ മംസാറുമായി ബന്ധിപ്പിക്കുന്ന റോഡ് ഉപയോഗിക്കാൻ ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വാഹനമോടിക്കുന്നവർക്കും അനുമതി നൽകി. ഈ റോഡ് മുമ്പ് പൊതുഗതാഗതത്തിനും ടാക്സികൾക്കും മാത്രമായിരുന്നു. അറ്റകുറ്റപ്പണികൾക്കായി ഏപ്രിൽ പകുതിയോടെ ഫ്ലോട്ടിംഗ് പാലം അടച്ചതിനെ തുടർന്നാണ് ഈ റോഡ് തുറന്നത്. എന്നാൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമെന്ന് ആർടിഎ പിന്നീട് അറിയിച്ചു.
As part of the Authority’s efforts to improve the smoothness of vehicle movement in sharija, traffic improvement has been done at Al Nahda Bridge by adding a new lane on the bridge, to ease traffic congestion on Al Taawun Square pic.twitter.com/1hZ6vj3V7Y
— هيئة الطرق و المواصلات في الشارقة (@RTA_Shj) June 12, 2023