ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ ലത്തീഫ ബിന്ത് റാഷിദ് അൽ മക്തൂമിനു കുഞ്ഞു ജനിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണു കുഞ്ഞു ജനിച്ച വിവരം ഷെയ്ഖ ലത്തീഫ പങ്കുവെച്ചത്. എന്നാൽ കുഞ്ഞിന്റെ ചിത്രം ഇതുവരെ പങ്കുവെച്ചിട്ടില്ല.
ഒരു പെൺകുട്ടിയാൽ തങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന വാചകത്തോടെയായിരുന്നു മകളുടെ പേരെഴുതിയ ചിത്രം പങ്കുവെച്ചത്.
ഹിന്ദ് ബിൻത് ഫൈസൽ അൽക്വാസിമി എന്നാണു കുഞ്ഞിന്റെ പേര്. നിരവധി പേരാണു ആശംസകൾ നേർന്നിരിക്കുന്നത്. ദമ്പതികളുടെ ആദ്യത്തെ കുട്ടി, ഒരു മകനാണ്, 2018 ജൂലൈയിലാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്. രണ്ടാമത്തെ കുട്ടി, ഒരു മകളാണ്, 2020 ഒക്ടോബറിൽ ജനിച്ചു.
ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സണും ദുബായ് കൗൺസിൽ മെമ്പറുമാണ് ഷെയ്ഖ ലത്തീഫ. 2016 ലാണു ഷെയ്ഖ ലത്തീഫ വിവാഹിതയായത്. ഷെയ്ഖ് ഫൈസൽ ബിൻ സൗദ് ബിൻ ഖാലിദ് അൽ ക്വാസിമാണ് ഭർത്താവ്. ഹിന്ദ് ബിൻത് ഫൈസൽ അൽക്വാസിമിയെ കൂടാതെ രണ്ടുമക്കൾ കൂടിയുണ്ട് ഇരുവർക്കും.