യുഎഇയിൽ ഫെബ്രുവരി 25,26 തിയ്യതികളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറ് നിന്ന് ഉത്ഭവിക്കുന്ന ഉപരിതല ന്യൂനമർദത്തിൻ്റെ സ്വാധീനമാണ് ഈ ദിവസങ്ങളിൽ രാജ്യത്തെ ബാധിക്കുകയെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.