2034 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സൗദ്യ അറേബ്യയ്ക്ക് ആശംസകൾ അറിയിച്ച് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ലോക ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ എല്ലാവിധ ആശംസകളും വിജയവും നേർന്നു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിന്റെയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2034-ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ അഭിലാഷം, രാജ്യത്തെ ഒരു ആഗോള കായിക ശക്തിയായി മാറ്റുന്നതിനുള്ള പ്രചാരണത്തിന്റെ ഏറ്റവും പുതിയ ചുവടുവെപ്പാണ്.