തന്റെ മുൻ സഹപാഠികളുമായും അവരുടെ കുടുംബങ്ങളുമായും കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സന്നിഹിതരായിരുന്നു.
മുൻ സഹപാഠികളെ വീണ്ടും കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച യുഎഇ പ്രസിഡന്റ് പഴയകാലത്തെ നല്ല ഓർമ്മകൾ പങ്കുവെയ്ക്കുകയും ചെയ്തു.
യുഎഇ പ്രസിഡന്റിനെ കാണാനുള്ള അവസരം ലഭിച്ചതിന് സഹപാഠികൾ പ്രത്യേക നന്ദിയും അറിയിച്ചു. യോഗത്തിലും തുടർന്ന് നടന്ന ഉച്ചഭക്ഷണത്തിലും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും പങ്കെടുത്തു.