അൽ ഐനിലെ സായിദ് അൽ അവ്വൽ സ്ട്രീറ്റിലെ റോഡ് ഭാഗികമായി അടച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. ഡിസംബർ 10 മുതൽ
ഡിസംബർ 20 ബുധനാഴ്ച വരെ അടച്ചിടും.
താത്ക്കാലികമായി അടച്ചിടുന്ന റോഡിന്റെ മാപ്പും അധികൃതർ എക്സിൽ പങ്കുവെച്ചിരുന്നു.
ഡ്രൈവർമാർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചു.