ആളില്ലാ ഹെലികോപ്റ്ററുകൾ യുഎഇ പ്രതിരോധ മന്ത്രാലയത്തിന് വിതരണം ചെയ്യുന്നതിനുള്ള സുപ്രധാന കരാറിൽ യുഎഇ ആസ്ഥാനമായുള്ള സാങ്കേതിക, പ്രതിരോധ ഗ്രൂപ്പായ എഡ്ജ് ഒപ്പുവച്ചു. 200 HT-100, HT-750 എന്നീ ആളില്ലാ വിമാനങ്ങളാണ് വിതരണം ചെയ്യുക.
ലംബമായ ടേക്ക് ഓഫ്, ലാൻഡിംഗ് (VTOL) കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ആളില്ലാ ഹെലികോപ്റ്റർ സംവിധാനങ്ങൾക്കായുള്ള എക്കാലത്തെയും വലിയ ഓർഡറാണിത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള എഡ്ജ് ഓർഗനൈസേഷനായ അനവിയ (Anavia ) യാണ് ആളില്ലാ ഹെലികോപ്ടർ നിർമിക്കുന്നത്. വ്യോമസേന ഇന്റലിജൻസ്, നിരീക്ഷണം, ചരക്കുനീക്ക ദൗത്യങ്ങൾ എന്നിവക്കായാണ് ഈ ആളില്ലാ ഹെലികോപ്ടറുകൾ ഉപയോഗിക്കുക.