തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എത്തിസലാത്ത് വഴിയും അംഗമാകാന്‍ അവസരം ഒരുക്കി യുഎഇ. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളും നിര്‍ബന്ധമായും പദ്ധതിയില്‍ അംഗമാകണമെന്ന് മാനവ വിഭവശേഷി സ്വദശി വല്‍ക്കരണ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി. പദ്ധതിയില്‍ ചേരാനുളള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മറ്റൊരു സംവിധാനം കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ മാസം ഏര്‍പ്പെടുത്തിയ രണ്ടാമത്തെ സംവിധാനമാണിത്. എത്തിസലാത്ത് നമ്പറില്‍ നിന്ന് എസ്എംഎസ് അയച്ച് പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. 2120 എന്ന നമ്പറിലേക്കാണ് എംഎംഎസ് അയക്കേണ്ടത്. എമിറേറ്റസ് ഐഡി നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങളും നല്‍കണം. ബോട്ടിംഗ് ആപ്പ് വഴിയും തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ അംഗമാകാമെന്ന് മാന വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
അടുത്ത മാസം ഒന്നിന് മുമ്പ് യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാരും തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകണമെന്നാണ് നിയമം. ഇതിന് വേണ്ടിയുളള സമയപരിധി അവസാനിക്കാറായ സാഹചര്യത്തിലാണ് എത്തിസലാത്ത് വഴിയും പദ്ധതിയില്‍ അംഗമാകാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. പദ്ധതിയില്‍ ചേരുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് 400 ദിര്‍ഹം പിഴ ഈടാക്കും. അത്തരക്കാരുടെ വര്‍ക്ക് പെര്‍മിറ്റും പുതുക്കി നല്‍കില്ല.