ഗാസ മുനമ്പിലെ പലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതുവത്സര രാവിൽ (ഡിസംബർ 31) എല്ലാ ആഘോഷങ്ങളും വെടിക്കെട്ടുകളും നിരോധിച്ച് ഷാർജ പോലീസ്.
ചൊവ്വാഴ്ച രാത്രി എക്സ് അക്കൗണ്ടിലെ പോസ്റ്റിലൂടെയാണ് ഷാർജ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അധികാരികളുടെ നിർദ്ദേശങ്ങളോട് സഹകരിക്കാൻ പോലീസ് എല്ലാ സ്ഥാപനങ്ങളോടും വ്യക്തികളോടും അഭ്യർത്ഥിച്ചു. ഷാർജ എമിറേറ്റ് പിന്തുടരുന്ന സുസ്ഥിര സംസ്കാരമാണ് മനുഷ്യ ഐക്യദാർഢ്യമെന്ന് പോലീസ് ഊന്നിപ്പറഞ്ഞു. ഈ നിർദ്ദേശത്തിന് മുൻപ് ഷാർജ എമിറേറ്റിൽ പുതുവത്സര ആഘോഷങ്ങൾ മൂന്ന് സ്ഥലങ്ങളുണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
مؤكدة أن التضامن الإنساني فكر مترسخ تنتهجه إمارة الشارقة
*شرطة الشارقة تمنع احتفالات الألعاب النارية في ليلة رأس السنة الميلادية 2024*https://t.co/Er4kumaDGZ pic.twitter.com/Ea3egvRGqU— شرطة الشارقة (@ShjPolice) December 26, 2023