21 വയസും അതിൽ കൂടുതലുമുള്ള എമിറാത്തി പൗരന്മാർക്ക് പാസ്പോർട്ടിൻ്റെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമായി നീട്ടി നൽകി. ഇതു സംബന്ധിച്ച് യുഎഇ കാബിനറ്റ്അംഗീകാരം നൽകി.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ അബുദാബിയിലെ ഖസർ അൽ വതാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പുതിയ നിയമം പാസ്പോർട്ട് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിലും പൗരന്മാരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിലും കാര്യമായ പങ്ക് വഹിക്കും.
واعتمدنا اليوم في مجلس الوزراء سياسة وطنية لتداول الوقود الحيوي وتصنيعه في الدولة بما يدعم توجهاتنا في توفير مصادر طاقة نظيفة ومستدامة ومنخفضة الكربون … كما اعتمدنا اليوم أيضاً تعديل اللائحة التنفيذية للقانون الاتحادي بشأن الجنسية وجواز السفر.. وأقررنا جواز تمديد مدة سريان جواز… pic.twitter.com/qguQ2MjiOy
— HH Sheikh Mohammed (@HHShkMohd) March 18, 2024