യുഎഇയിൽ പഴയ കാറുകളുടെ വിൽപ്പനയിൽ ഇടിവുണ്ടാകുന്നതായി റിപ്പോർട്ടുകൾ. വില കുറഞ്ഞിട്ടും ഡിമാൻ്റ് ഇല്ലാതായെന്നാണ് വിപണിയിലെ വിലയിരുത്തൽ. കഴിഞ്ഞ ആഴ്ചകളിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിലയിൽ പത്ത് മുതൽ പതിനഞ്ച് ശതമാനം ഇടിവ് ഉണ്ടായിട്ടും വിൽപ്പനയിൽ ഗണ്യമായ കുറവാണുണ്ടായത്.
പുതിയ വാഹനങ്ങൾക്ക് ഡീലർമാർ വൻ ഓഫറുകൾ പ്രഖ്യാപിക്കുന്നതാണ് പഴയ വാഹനങ്ങളുടെ ഡിമാൻ്റ് കുറയാൻ ഇടയാക്കിയതെന്ന് കച്ചവടക്കാർ പറയുന്നു. അഞ്ച് വർഷത്തെ വിൽപ്പനാനന്തര വാറൻ്റികൾ മുതൽ ഇൻഷുറസ് ഓഫറുകൾ വരെ ആളുകളെ പുതിയ മോഡൽ വാഹനങ്ങളിലേക്ക് ആകർഷിക്കുന്നതാണ്.
അതേസമയം കഴിഞ്ഞ ഏപ്രിലിൽ പെയ്ത മഴയും വെള്ളക്കെട്ടും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതും പഴയ വാഹനങ്ങളുടെ ഡിമാൻ്റ് കുറയുന്നതിന് കാരണമായി. മഴയ്ക്ക് ശേഷം ഇൻഷുറൻസിലുണ്ടായ വർദ്ധനവും കാർ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc