ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് പകർത്തിയ യുഎഇയുടെയും ഒമാനിന്റെയും ചിത്രം പങ്കിട്ട് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. രണ്ട് അയൽ രാജ്യങ്ങളും അറേബ്യൻ ഗൾഫും ഒരു ഫ്രെയിമിൽ കാണിക്കുന്നതാണ് ചിത്രം.
ബഹിരാകാശത്ത് നിന്ന് ഒമാനും യുഎഇയും ഒന്നിച്ചതായി അൽ നെയാദി ട്വിറ്ററിൽ കുറിച്ചു. “നമ്മെ ബന്ധിപ്പിക്കുന്ന ശക്തമായ ബന്ധങ്ങളും പങ്കിട്ട പൈതൃകവും ആഘോഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ്എസിൽ എത്തിയതു മുതൽ, ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അതിശയകരമായ കാഴ്ചകൾ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെയ്ക്കാറുണ്ട്.
മക്ക, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, അബുദാബി, ദുബായ്, ബാഗ്ദാദ്, റബാത്ത് തുടങ്ങിയ അറബ് നഗരങ്ങളുടെ ചിത്രങ്ങൾ അൽ നെയാദി മുമ്പ് പങ്കുവെച്ചിരുന്നു. സ്പേസ് എക്സിന്റെ ക്രൂവിന്റെ ഭാഗമായി ആറുമാസം നീണ്ടുനിൽക്കുന്ന ദീർഘകാല ബഹിരാകാശ ദൗത്യത്തിൽ ചേരുന്ന സുൽത്താൻ അൽ നെയാദി മാർച്ച് 2 നാണ് ഐഎസ്എസിൽ എത്തിയത്.
#Oman and #UAE united as one from space. 🇴🇲 🇦🇪
Celebrating the strong ties and shared heritage that bind us ❤️ pic.twitter.com/LtC5NyBsRC— Sultan AlNeyadi (@Astro_Alneyadi) May 24, 2023