കോർപ്പറേറ്റ് കമ്പനികളുടെ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി യുഎഇ ധനമന്ത്രാലയം പുതിയ കോർപ്പറേറ്റ് നികുതി നിയമങ്ങൾ പ്രഖ്യാപിച്ചു. ബിസിനസുകൾ കൈവശം വച്ചിരിക്കുന്ന ചില ആസ്തികൾക്കും ബാധ്യതകൾക്കും ബാധകമാവുന്നതാണ് ഈ തീരുമാനം. ജൂണിൽ നിയമം പ്രാബല്യത്തിൽ വരും. കമ്പനികളുടെ പരിവർത്തന കാലയളവ് ലഘൂകരിക്കാനാണ് പുതിയ നിയമം.
കോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിലുള്ള ഓപ്പണിംഗ് ബാലൻസ് ഷീറ്റിനായുള്ള അഡ്ജസ്റ്റ്മെന്റുകൾ ഈ ട്രാൻസിഷണൽ റൂളുകൾ അവതരിപ്പിക്കും. കൂടാതെ നിയമം നടപ്പിലാക്കുന്നതിന് മുൻപും ശേഷവും ബിസിനസ്സുകളുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടിയുള്ള നിർദേശങ്ങളും നൽകും. പുതിയ നിയമത്തിന് കീഴിൽ സ്ഥാപനങ്ങൾക്ക് ആസ്തികളുടെയും ബാധ്യതകളുടെയും നികുതി ക്രമീകരിക്കാൻ കഴിയും. സ്ഥാവര സ്വത്ത്, അവ്യക്തമായ ആസ്തികൾ, സാമ്പത്തിക ആസ്തികൾ, സാമ്പത്തിക ബാധ്യതകൾ എന്നിവയ്ക്കാൻ ഈ പുതിയ നിയമം ബാധകമാകുക.
പുതിയ തീരുമാനം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ വഴക്കം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. കോർപ്പറേറ്റ് നികുതി പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ചരിത്രപരമായ ചിലവ് അടിസ്ഥാനമാക്കിയുള്ള സ്ഥാവര സ്വത്തുക്കൾ ഉള്ള കമ്പനികൾക്ക് റിലീഫിന്റെ അടിസ്ഥാനം തിരഞ്ഞെടുക്കാം. സമയ വിഭജന രീതി അല്ലെങ്കിൽ മൂല്യനിർണ്ണയ രീതി എന്നിങ്ങനെയുള്ള രണ്ട് രീതികളാണ് ഉള്ളതൊന്നും മന്ത്രാലയം വിശദീകരിച്ചു.