പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിൽ മുൻപന്തിയിലെത്തി യുഎഇയുടെ സർക്കാർ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം

Date:

Share post:

സർക്കാർ സേവനങ്ങളും വിവരങ്ങളും കൈമാറുന്നതിൽ ജനശ്രദ്ധ ആകർഷിച്ച് യുഎഇയുടെ ഗവൺമെന്റ് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘U.AE’. 2023-ന്‍റെ തുടക്കം മുതൽ ജൂൺ അവസാനം വരെ 9.1 ദശലക്ഷം ജനങ്ങൾ U.AE സന്ദർശിച്ചതായി ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) അറിയിച്ചു. ഉപയോക്താക്കൾ 14 ദശലക്ഷത്തിലധികം പ്രാവശ്യം U.AEയുടെ പേജ് സന്ദർശിച്ചതായാണ് റിപ്പോർട്ട്.

യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കുമെല്ലാം വളരെ സമഗ്രമായ രീതിയിൽ സർക്കാർ വിവരങ്ങളും സേവനങ്ങളും എത്തിക്കുന്ന സംവിധാനമാണ് U.AE. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ പേജുകൾ സന്ദർശിച്ചതിന്റെ എണ്ണത്തിൽ അർദ്ധ വാർഷിക വർദ്ധനവ് 3.52 ശതമാനമാണ്. ഫെഡറൽ, പ്രാദേശിക ഗവൺമെന്റ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത്.

എൻട്രി പെർമിറ്റുകൾ, വിസകൾ, തൊഴിലില്ലായ്മ ഇൻഷുറൻസ്, ടൂറിസ്റ്റ് വിസ, ഗോൾഡൻ വിസ, എമിറേറ്റ്സ് ഐഡി, പൊതുജനങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഉപയോക്താക്കൾ U.AE ഉപയോ​ഗിച്ചതെന്ന് ടിഡിആർഎ അറിയിച്ചു. ഇൻഫർമേഷൻ ആന്റ് സർവീസസ് വിഭാഗം, യുഎഇ വിഭാഗം, ഇ-പാർട്ടിസിപ്പേഷൻ വിഭാഗം, മീഡിയ വിഭാഗം, യു-ആസ്ക് വിഭാഗം എന്നിവയുൾപ്പെടെ അഞ്ച് പ്രധാന വിഭാഗങ്ങൾ U.AE-യിൽ ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ എല്ലാ സർക്കാർ സേവനങ്ങളുടെയും പൂർണ്ണമായ ലിസ്‌റ്റിന് പുറമെ ജോലി, നിക്ഷേപം, വിനോദസഞ്ചാരം, ഇൻഫ്രാസ്ട്രക്ചർ, വിസ തുടങ്ങിയ നിരവധി വിഷയങ്ങളും U.AE വഴി കൈകാര്യം ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...