ഇന്തപ്പനയിൽ കീടങ്ങൾ ബാധിച്ചാൽ എന്തുചെയ്യും. അബുദാബിയിൽ വർഷാരംഭം മുതൽ രണ്ട് ദശലക്ഷത്തിലധികം ഈന്തപ്പനകൾക്ക് കീടപരിപാലനം നടത്തിയതായി അധികൃതർ. ഈന്തപ്പനകളെ സാരമായി ബാധിക്കുന്ന തണ്ടുതുരപ്പൻ, ചുവന്ന ഈന്തപ്പന കോവൽ എന്നീ കീടങ്ങളെ ചെറുക്കാനാണ് കീട നിയന്ത്രണം നടപ്പിലാക്കിയത്.
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA)യുടെ മേൽനോട്ടത്തിലാണ് കീടപരിപാലനം. കീടങ്ങളെ നിയന്ത്രിക്കുന്നതിനും വ്യാപനം തടയുന്നതിനും ഫെറോമോണും ലൈറ്റ് ട്രാപ്പുകളുമാണ് ഉപയോഗിച്ചത്. ഗുരുതരമായി നശിച്ച മരങ്ങൾ നീക്കം ചെയ്യുകയും ചെയ്യ്തു. ഈന്തപ്പനകൾക്ക് കാര്യമായ ഭീഷണിയായി അറിയപ്പെടുന്ന ഒരു പ്രാണിയാണ് ചുവന്ന ഈന്തപ്പന കോവൽ.
കാർഷിക കീടങ്ങളെ നിയന്ത്രിക്കുന്നതിനും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിനും സംഭാവന നൽകിയ ഐപിഎം പ്രോഗ്രാമിന് കീഴിലായിരുന്നു പദ്ധതി. നിലവിൽ അബുദാബിയിലെ ഫാമുകളിലായി 125,000 ഫെറമോൺ കെണികളും 21,000 ലധികം ലൈറ്റ് ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ കെണികൾ പരിസ്ഥിതി സുരക്ഷിതമായ രീതിയിൽ കീടങ്ങളെ ആകർഷിക്കുന്നതാണെന്നും അധികൃതർ സൂചിപ്പിച്ചു.
കീടനിയന്ത്രണങ്ങൾക്ക് പുറമേ കർഷകർക്കായി നിരവധി വിദ്യാഭ്യാസ പരിപാടികളും ഭക്ഷ്യ- കാർഷിക വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഉൽപ്പാദന നിലവാരം മെച്ചപ്പെടുത്തുക, സുസ്ഥിര കാർഷിക രീതികൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc