‘വീണ്ടും പ്രസിഡന്റ്‌ ആയാൽ ഇന്ത്യയ്ക്കെതിരെ ‘പ്രതികാര’ നികുതി’, ഭീക്ഷണിയുമായി ഡോണാൾഡ് ട്രംപ് 

Date:

Share post:

ഐക്കണിക്ക് ഹാർലി-ഡേവിഡ്‌സൺ മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെ ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്ന വിഷയം qqqവീണ്ടും ഉന്നയിച്ച് ഡോണാൾഡ് ട്രംപ്. അധികാരത്തിലെത്തിയാൽ പകരം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന യു.എസ് മുൻ പ്രസിഡന്റ്.

ട്രംപ് യു.എസ് പ്രസിഡന്റായിരുന്ന ആദ്യ കാലയളവിൽ ട്രംപ് ഇന്ത്യയെ താരിഫ് രാജാവ് എന്നാണ് വിളിച്ചിരുന്നത്. തുടർന്ന് യു.എസിലേക്കുള്ള ഇന്ത്യയുടെ മുൻഗണന പ്രവേശനം ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജി.എസ്.പി) അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെയൊരു സവിശേഷ മുൻഗണന ഇന്ത്യ യു.എസിന് നൽകുന്നില്ല എന്ന് ആരോപിച്ചായിരുന്നു അത്.

അതേസമയം ഇന്ത്യ പോലുള്ള രാജ്യവുമായി അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. അവർക്ക് 100 ശതമാനവും 150 ശതമാനവും 200 ശതമാനവും എല്ലാം താരിഫുകൾ ഉണ്ട്. എന്നാൽ അവർ നിർമിക്കുന്ന ഒരു ബൈക്ക് നികുതിയും താരിഫും കൂടാതെ നമ്മുടെ വിപണിയിൽ സുഖമായി വിൽക്കാൻ അവർക്ക് കഴിയുന്നുണ്ട്. അതേസമയം അമേരിക്കക്കാർ ഒരു ഹാർലി നിർമിച്ച് ഇന്ത്യയിലേക്ക് അയക്കുകയാണെങ്കിൽ ഭീമൻ താരിഫും ചുമത്തും. കൂടാതെ ഞങ്ങൾ പോയി ഇന്ത്യയിൽ ഒരു പ്ലാൻറ് നിർമിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതിനു ശേഷം താരിഫ് ഉണ്ടാകുകയേ ഇല്ല എന്നും ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...