ദുബായിലെ അൾജീരിയ സ്ട്രീറ്റ് മെച്ചപ്പെടുത്തൽ പദ്ധതി പൂർത്തിയായി. അൾജീരിയ സ്ട്രീറ്റിന്റെയും അൽഖവാനീജ് സ്ട്രീറ്റിന്റെയും (സൗത്ത്) ഇന്റർസെക്ഷൻ മുതൽ ടുണിസ് സ്ട്രീറ്റ് (വടക്ക്) അൽ മുഹൈസ്ന1, അൽ മിസ്ഹാർ 1 എന്നിവിടങ്ങളിൽ നിന്ന് 2 കിലോമീറ്റർ നീളത്തിലാണ് ആർടിഎ അൾജീരിയ സ്ട്രീറ്റ് മെച്ചപ്പെടുത്തൽ പദ്ധതി നടപ്പിലാക്കിയത്.
അൾജീരിയ സ്ട്രീറ്റിൻറെ ഇടതുവശത്തെ സ്ട്രീറ്റ് 11 മുതൽ സ്ട്രീറ്റ് 27 വരെയും വലതുവശത്തെ സ്ട്രീറ്റ് 27 മുതൽ ടുണിസ് സ്ട്രീറ്റ് വരെയും വ്യാപിച്ചുകിടക്കുന്ന സൈക്ലിംഗ് ട്രാക്കുകൾ, നിയുക്ത കാൽനട മേഖലകൾ എന്നിവ അവതരിപ്പിച്ചതിലൂടെയാണ് അൾജീരിയ സ്ട്രീറ്റ് മെച്ചപ്പെടുത്തൽ പദ്ധതി പൂർത്തിയായത്. ഈ മെച്ചപ്പെടുത്തലുകൾ റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. മാത്രമല്ല, തിരക്കുള്ള സമയങ്ങളിൽ അൽ ഖവാനീജ് സ്ട്രീറ്റിൽ നിന്ന് ടുണിസ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 15 മിനിറ്റിൽ നിന്ന് 7 മിനിറ്റായി കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
ദുബായിലുടനീളമുള്ള റോഡ് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനും റോഡ് ഉപയോക്താക്കൾക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. കൂടാതെ ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്കിന് സാക്ഷ്യം വഹിക്കുന്ന ചുറ്റുമുള്ള റെസിഡൻഷ്യൽ ഏരിയകളിൽ സേവനം നൽകുന്നതിനുമുള്ള ആർടിഎയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് പദ്ധതി.
അതേസമയം അൽ ഖവാനീജ് സ്ട്രീറ്റിന് സമീപമുള്ള സ്ട്രീറ്റ് 11-ന്റെ ജംഗ്ഷൻ മുതൽ ടുണിസ് സ്ട്രീറ്റിലേക്കുള്ള ഇന്റർസെക്ഷൻ വരെ അൾജീരിയ സ്ട്രീറ്റ് വീതി കൂട്ടുകയും സ്ട്രീറ്റ് 27, 31 എന്നിവയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. ഇപ്പോഴത്തെ റൗണ്ട് എബൗട്ടിനെ ഇടത് തിരിവുകൾ നൽകുന്നതിന് വേണ്ടത് സിഗ്നലൈസ്ഡ് ജംഗ്ഷനാക്കി മാറ്റുകയും ചെയ്യും. ഇതുവഴി മുഹൈസിനയിലെയും അൽ മിസാറിലെയും റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾക്ക് സേവനം നൽകുകയും ചെയ്യുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു.