അമേരിക്കയിൽ ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി യുഎഇ. ചുഴലിക്കാറ്റിനും പ്രളയത്തിന് കാരണമായേക്കാവുന്ന ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവന്ന സാഹചര്യത്തിലാണ് പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി യുഎഇ. അമേരിക്കൻ അധികൃതർ നൽകുന്ന സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്നും പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും ലോസ് ആഞ്ചൽസിലെ യുഎഇ കോൺസുലേറ്റ് പൗരന്മാരോട് ആവശ്യപ്പെട്ടു.
കനത്തനാശം വിതക്കാൻ ശേഷിയുള്ള ‘ഹിലരി’ ചുഴലിക്കാറ്റ് രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന ശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് പ്രളയ സാധ്യതയും വർധിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ 0097180024, 0097180044444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കോൺസുലേറ്റ് അറിയിച്ചു.