ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന് നവംബർ ഒന്നിന് തുടക്കം

Date:

Share post:

42-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന് നവംബറിൽ തുടക്കമാകും. നവംബർ ഒന്ന് മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിലാണ് മേള സംഘടിപ്പിക്കപ്പെടുന്നത്. ​ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പുസ്തക മേളയാണ് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ. ലോകപ്രശസ്ത പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് പുസ്തക പ്രേമികൾക്കായി ഫെയറിൽ ഒരുക്കുക.

കഴിഞ്ഞ വർഷത്തെ മേളയിൽ 95 രാജ്യങ്ങളിൽ നിന്നായി 2,213-ലധികം പ്രസാധകരാണ് പങ്കെടുത്തത്. 57 രാജ്യങ്ങളിൽ നിന്നുള്ള 150 എഴുത്തുകാരും ചിന്തകരും ഫെയറിൽ സംബന്ധിച്ചിരുന്നു. ഈ വർഷം മുൻവർഷത്തേക്കാൾ അധികം സന്ദർശകരെയും പ്രസാദകരെയുമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പകർപ്പവകാശം വാങ്ങുന്നതിലും വിൽക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയാണ് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...