ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ യു.ഡി.എഫ് വിജയാ ഹ്ളാദത്തിലാണ്. വിജയമുറിപ്പ് 17 മണ്ഡലങ്ങളിൽ 9 മണ്ഡലങ്ങളിലും യുഡിഎഫിൻ്റെ ലീഡ് ഒരുലക്ഷത്തിന് മുകളിലെത്തി.
ഏറ്റവും കൂടുതൽ ഭൂരിപക്ഷവുമായി രാഹുൽ ഗാന്ധിയാണ് പട്ടികയിൽ മുന്നിൽ. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തി. എറണാകുളം മണ്ഡലത്തിൽനിന്ന് ഹൈബി ഈഡനും ലീഡ് ഒരുലക്ഷത്തിന് മുകളിലാണ്. കണ്ണൂരിൽ കെ.സുധാകരനും കോഴിക്കോട് എം.കെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും ലക്ഷം കടന്ന ഭൂരിപക്ഷത്തിലെത്തി.
യുഡിഎഫിലെ ലീഗ് സ്ഥാനാർത്ഥികളായ ഇടി മുഹമ്മദ് ബഷീറിന് മലപ്പുറം സമ്മസാനിച്ചത് 285266 വോട്ടുകളാണ്. പൊന്നാനിയിൽ എംപി അബ്ദു സമദ് സമദാനി 2126071 വോട്ടിൻ്റെ ഭൂരിപക്ഷം നേടി. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. കെ പ്രേമചന്ദ്രനും ലീഡ് ഒരുലക്ഷത്തിന് മുകളിലാണ്. കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടിയാണ് എംകെ രാഘവൻ്റെ മുന്നേറ്റം.