കടലോളങ്ങളിൽ വിസ്മയം തീർക്കുന്ന പ്രഥമ അബുദാബി സെയിൽ ഗ്രാൻഡ് പ്രീയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 13, 14 തീയതികളിൽ മിനാ സായിദ് പോർട്ടിലാണ് ഗ്രാൻഡ് പ്രീ സംഘടിപ്പിക്കപ്പെടുക.
സെയിൽ ഗ്രാൻഡ് പ്രീയുടെ ഗ്ലോബൽ സീരീസ് പാർട്നർ, മുബദല ഇൻവെസ്റ്റ്മെന്റ് കമ്പനി, അബുദാബി സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന എഫ് 50 ബോട്ടുകളാണ് മത്സരത്തിനായി ഉപയോഗിക്കുക.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് പോപ്പ് ഗ്രൂപ്പ് ടേക്ക് ദാറ്റ് കാണികളെ ആവേശത്തിലാക്കാൻ ഓളങ്ങളിലിറങ്ങും. ദ് ബാക്ക് ഫോർ ഗുഡ് ഗായകരായ ഗാരി ബർലോ, ഹൊവാർഡ് ഡോണൾഡ്, മാർക് ഒവൻ എന്നിവരും മത്സരത്തിന് മാറ്റ് കൂട്ടാൻ അബുദാബിയിൽ എത്തും. ദേശീയ ടീമിനെ പ്രതിനിധീകരിച്ച് പ്രമുഖ കായിക താരങ്ങളും മത്സരത്തിനെത്തിച്ചേരും.