കൂടെതാമസിക്കുന്നവരുടെ വിശദാംശങ്ങൾ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവില്‍ ഭേദഗതി വരുത്തി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ്. വാടകക്കാരും കെട്ടിട ഉടമകളും താമസക്കാരുടെ പേരുവിവരങ്ങൾ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവിലാണ് ഭേതഗതി.
ഇനി മുതൽ എത്രപേർ കൂടെ താമസിക്കുന്നവരുടെ എണ്ണം മാത്രം നല്‍കിയാല്‍മതി. താമസക്കാരുടെ പേരുവിവരമൊ ജനന തീയതിയൊ എമിറേറ്റ് ഐഡിയിലെ മറ്റ് വിശദാംശങ്ങളൊ നൽകേണ്ടന്നും പുതിയ അറിയിപ്പില്‍ പറയുന്നു. താമസക്കാരുടെ സുരക്ഷയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ലാന്‍റ് ഡിപ്പാര്‍ട്ട്മെന്‍റിന്റെ ഉത്തരവ് പുറത്തുവന്നത്.
അനധികൃത താമസക്കാരെ കണ്ടെത്താനും രജിസ്ട്രേഷനിലൂടെ കഴിയും. കഴിഞ്ഞ 23നാണ് താമസക്കാരുടെ പേരുവിവരങ്ങൾ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് പുറത്തുവന്നത്. സുരക്ഷിതമല്ലാത്ത നിലയില്‍ താമസിക്കുന്നവര്‍ക്കും മാനദണ്ഡങ്ങൾ ലംഘിച്ച് വൈദ്യുതിയും ജലവും ഉപയോഗിക്കുന്നവര്‍ക്കും കനത്ത പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.