ടാക്സിയിൽ വെച്ച് രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ക്യാബ് ഡ്രൈവറെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. 13ഉം 15ഉം വയസ്സുള്ള പെൺകുട്ടികൾക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമണം നടത്തിയത്. ഏഷ്യൻ ടാക്സിയിലെ ഡ്രൈവർ ശരീരത്തിൽ സ്പർശിച്ചപ്പോൾ ഇരുവരും യാത്ര അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് ഇരകളിൽ ഒരാളുടെ പിതാവ് പരാതിപ്പെട്ടു.
ടാക്സി ട്രാക്ക് ചെയ്യാനും നിശ്ചിത സമയത്തിനുള്ളിൽ പ്രതിയെ പിടികൂടാനും പോലീസിന് കഴിഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചതായും ഷാർജ പോലീസ് അറിയിച്ചു. അതേസമയം മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവദിച്ച മാതാപിതാക്കൾക്ക് പോലീസ് നിർദേശം നൽകി. യുവാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളുടെ കടമയാണെന്ന് ഷാർജ പോലീസ് മാതാപിതാക്കളോട് പറഞ്ഞു. കുട്ടികളെ സംരക്ഷിക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണെന്നും പോലീസ് കൂട്ടിച്ചേർത്തു .