സിനിമയിൽ ഒരുമിച്ച് അഭിനയിച്ചവർ ജീവിതത്തിലും ഒന്നിക്കാറുണ്ട്. അത്തരമൊരു വർത്തയാണ് ഇപ്പോൾ വൈറലാവുന്നത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നടന് രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്നു എന്ന രീതിയിലുള്ള വർത്തകളാണ് പുറത്ത് വരുന്നത്. ഇരുവരുടെയും ‘സേവ് ദ് ഡേറ്റ്’ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുമുണ്ട്. ഇരുവരും ജീവിതത്തിൽ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്. എന്നാൽ ഇതൊരു സിനിമാ പ്രമോഷന്റെ ഭാഗമായുള്ള വിഡിയോയാണെന്നാണ് സൂചന.
ഇരുവരും തമ്മിൽ ഡാന്‍സ് കളിക്കുന്ന മനോഹരമായ ഗാനം ഉള്‍പ്പെടുന്നതാണ് പുറത്തുവന്ന ‘സേവ് ദി ഡേറ്റ്’ വിഡിയോ. ‘ഇറ്റ്സ് ഒഫീഷ്യൽ’ എന്നാണ് വീഡിയോയ്ക്ക് താഴെ രാജേഷ് മാധവൻ കുറിച്ചിരിക്കുന്നത്. ഗായകന് അലോഷിയാണ് വിഡിയോയിലെ ഗാനം ആലപിച്ചത്. നടന് പുറമേ മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്.
ഏറെ ശ്രദ്ധിക്കപ്പെടുകയും നാഷണൽ അവാർഡ് നേടുകയും ചെയ്ത ‘തിങ്കളാഴ്ച നിശ്ചയമെന്ന’ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഇദ്ദേഹമായിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലും രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയിൽ രാജേഷ് അവതരിപ്പിച്ച സുരേഷേട്ടൻ എന്നാ കഥാപാത്രം ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ദിലീഷ് പോത്തന്റെ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.