ആലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ചെറിയ ശവപ്പെട്ടികൾക്കാണ് ഭാരം കൂടുതലെന്ന വാക്കിനൊപ്പം ‘‘പൊന്നുമോളെ, മാപ്പ്’’ എന്നായിരുന്നു സുരാജ് സമൂഹമാധ്യമത്തിൽ കുറിച്ചത്.
അതേസമയം ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായി അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് മരണശിക്ഷ കിട്ടണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്.തനിക്കും കുടുംബത്തിനും അതു കാണണം. കുറ്റകൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായാണ് സംശയമെന്നും പിതാവ് പറഞ്ഞു.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെങ്കില്‍ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. തന്റെ മകള്‍ ഇപ്പോള്‍ കേരളത്തിന്റെ മകള്‍ കൂടിയാണ്. സംസ്ഥാന സര്‍ക്കാരിലും പൊലീസിലും പൂര്‍ണ വിശ്വാസമുണ്ട്. പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂവെന്നും അച്ഛൻ പറഞ്ഞു.