ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഷട്ടില്‍ ഫ്ളൈറ്റുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഖത്തറിലേക്ക് നിരവധി എയര്‍ലൈനുകളാണ് ഫുട്ബോൾ പ്രേമികൾക്കായി സര്‍വ്വീസ് നടത്തുന്നത്. ലോകകപ്പ് മത്സരം കണ്ട് തിരിച്ച് മടങ്ങി എത്തും വിധത്തിലാണ് വിമാന സര്‍വ്വീസുകള്‍.
കുവൈത്തില്‍ നിന്നുളള ഷട്ടില്‍ സര്‍വ്വീസുകൾ നവംബർ 21 ന് ആരംഭിക്കും.
ഫൈനല്‍ മത്സരം കഴിയും വരെ ഷട്ടില്‍ സര്‍വ്വീസുകൾ ഉണ്ടാകും.
മത്സരത്തിന് നാല് മണിക്കൂര്‍ മുമ്പ് ഓരോ സര്‍വ്വീസും ഖത്തറിലെത്തും. മത്സരവും കഴിഞ്ഞ് നാലുമണിക്കൂറിനകം വിമാനങ്ങള്‍ കുവൈത്തിലേക്ക് തിരികെ പറക്കും.
ആരാധകര്‍ക്കായി പ്രത്യേക പാക്കേജുകളും വിമാനകമ്പനികൾ ഒരുക്കിയിട്ടുണ്ട്.
ആദ്യറൗണ്ട് മത്സരം കാണാനെത്തുന്നവരില്‍ നിന്നും 130 മുതല്‍150 ദിനാര്‍ വരെയാകും വിമാന ടിക്കറ്റ് നിരക്ക് ഈടാക്കുക. മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ്, ഹയ്യാകാര്‍ഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജുകളും ലഭ്യമാണ്.