അബുദാബി ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ് റോഡ് അടച്ചിടുമെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണിയുടെ ഭാഗമായി ജൂൺ 10 വരെയാണ് റോഡ് വഴിയുള്ള ഗതാഗതം അടച്ചിടുന്നത്.
ഇരുവശങ്ങളിലെയും ഇടതുവശത്തെ 2 ലെയ്നുകളാണ് അടച്ചിടുക. പുലർച്ചെ മുതൽ 10ന് പുലർച്ചെ 5 വരെയാണ് റോഡുകൾ അടയ്ക്കുന്നത്. തലസ്ഥാനത്തെ മറ്റൊരു പ്രധാന റോഡും അടച്ചിടും. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡും ഈ മാസം 10 വരെ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും ഗതാഗത വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.