പാം ജുമൈറയുടെ ഇരട്ടി വലുപ്പമുള്ള വികസന പദ്ധതി പാം ജബൽ അലി ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചു. എമിറേറ്റിനെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കാനുള്ള പദ്ധതിയെ കുറിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു ട്വീറ്റിൽ വിവരിച്ചു.
പാം ജബൽ അലിയിൽ 110 കിലോമീറ്റർ വരെ നീളുന്ന ബീച്ചുകൾ ഉണ്ടായിരിക്കും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും കുടുംബങ്ങളെയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന 80-ലധികം ഹോട്ടലുകളും റിസോർട്ടുകളും ഈ ദ്വീപിലുണ്ട്. 2033-ഓടെ ദുബായുടെ സമ്പദ്വ്യവസ്ഥ ഇരട്ടിയാക്കാനുള്ള ലക്ഷ്യമാണ് ഇതിലൂടെ സാധ്യമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.