യുഎഇയിൽ പുതിയ ആഭ്യന്തര പേയ്മെൻ്റ് കാർഡ് അവതരിപ്പിച്ചു. ‘ജയ്വാൻ’ എന്ന് വിളിക്കപ്പെടുന്ന പുതിയ കാർഡ് ഇന്ത്യയുടെ ഡിജിറ്റൽ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സ്റ്റാക്കിൽ നിർമ്മിച്ചതാണ്. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദും ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ചേർന്നാണ് പുതിയ റുപേ കാർഡ്.
യുഎഇ പ്രസിഡൻ്റിന് ഒരു വ്യക്തിഗത കാർഡ് സമ്മാനിക്കുന്നതും ഇടപാട് നടത്താൻ ഉപയോഗിക്കുന്നതുമായ ഒരു വീഡിയോ ഔദ്യോഗിക വൃത്താങ്ങൾ പങ്കുവച്ചിട്ടുണ്ട്. തൽക്ഷണ പേയ്മെൻ്റ് പ്ലാറ്റ്ഫോമുകൾ പരസ്പരം ബന്ധിപ്പിക്കുന്നത് ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി ഉഭയകക്ഷി കരാറുകളിൽ ചൊവ്വാഴ്ച ഒപ്പുവെച്ചതിനെ തുടർന്നാണ് പുതിയ റുപേ കാർഡിന്റെ ലോഞ്ച്.
അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിൽ എത്തിയത്. ഫെബ്രുവരി 14 നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം.