ഷാർജയിലെ 484 തടവുകാരെ ഈ റമദാനിൽ മോചിപ്പിക്കും. എമിറേറ്റ് ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മാപ്പ് നൽകിയതിന് പിന്നാലെയാണ് മോചനം.
നല്ല പെരുമാറ്റം ഉൾപ്പെടെയുള്ള ചില നിബന്ധനകൾ പാലിച്ച ശേഷമാണ് 484 തടവുകാർക്ക് മോചനം ലഭിക്കുന്നത്. തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനത്തിൽ ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി, ഷെയ്ഖ് ഡോ. സുൽത്താനോട് നന്ദി പറഞ്ഞു.
വിശുദ്ധ മാസത്തിൽ കുറ്റവാളികളുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 314 തടവുകാരെ മോചിപ്പിക്കാൻ ഇന്ന് അജ്മാൻ ഉത്തരവിട്ടിരുന്നു. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് 735 തടവുകാർക്ക് മാപ്പ് നൽകി.