ഷാർജയിൽ ശമനമില്ലാതെ മഴ പെയ്തുകൊണ്ടേയിരിക്കുകയാണ്.മഴ മൂലമുണ്ടായ വെള്ളക്കെട്ടിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അസ്ഥിരമായ കാലാവസ്ഥയെ തുടരുന്നതിനാൽ സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഷാർജ.
ഷാർജ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ വിദൂര പഠനം നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളുകൾ വിദൂര പഠനം നടത്തിയിരുന്നു. ഏപ്രിൽ 18 വ്യാഴാഴ്ചയും വിദ്യാർത്ഥികൾ വിദൂരമായി പഠിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.