ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇസ്രായേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. 7000ത്തോളം മലയാളികൾ ഇസ്രായേലിൽ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.
ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. അവർക്ക് ആവശ്യമായ എല്ലാ വിധ സുരക്ഷയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ഇസ്രായേലിൽ ഏകദേശം 18000 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളും. ഇതിനായി സ്ഥിതിഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.