അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റി കുവൈറ്റ് സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹല്‍. സൗദി ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിലെ മികച്ച ഡിജിറ്റൽ ഇൻക്ലൂസീവ് ഇനിഷ്യേറ്റീവ് അവാർഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് സഹല്‍ ആപ്. സഹൽ കൂടാതെ ഖത്തറിന്റെ മാഡ പോര്‍ട്ടലും സൗദിയുടെ തഖ്ദീർ സേവനവും അവസാന പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡിസംബർ 19 ന് നടക്കുന്ന അഞ്ചാമത്തെ ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിലാണ് വിജയികളെ പ്രഖ്യാപിക്കുക.
ജനങ്ങൾക്ക് പൂർണ സുതാര്യതയോടെ സംയോജിത സേവനങ്ങൾ നൽകുന്ന വിശ്വസനീയമായ പ്ലാറ്റ്ഫോമാണ് സഹല്‍. 2021 സെപ്റ്റംബറിലാണ് സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി കുവൈറ്റ് സഹൽ ആപ് പുറത്തിറക്കിയത്. സർക്കാർ സംബന്ധമായ നിരവധി സേവനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്തു ലക്ഷത്തിലേറെ പേരാണ് സഹൽ ആപ്പിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.