ഇലക്ട്രിക് ടവറിൽ കാറിടിച്ച് സൗദിയിൽ മൂന്ന് കോളജ് വിദ്യാർഥികള്‍ മരിച്ചു. അല്‍ ജൗഫിലാണ് ദാരുണമായ സംഭവം. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന 11 കെവി ഇലക്ട്രിക് ടവറില്‍ ഇടിച്ചു കയറുകയും ശേഷം തീപിടിക്കുകയുമായിരുന്നു. രണ്ടു വിദ്യാര്‍ഥികള്‍ സംഭവ സ്ഥലത്തും മൂന്നാമത്തെ ആൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
അല്‍ ജൗഫ് ടെക്നിക്കല്‍ കോളജിലെ വിദ്യാർഥികളാണ് മരണപ്പെട്ടവർ. സംഭവ സ്ഥലത്തു തന്നെ മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മാത്രമല്ല, ഇടിയുടെ ആഘാത്തില്‍ ടവര്‍ മറിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്.