സൗദി, ബഹ്‌റൈൻ രാജകീയ ഗാർഡുകൾ സൗദി റോയൽ ഗാർഡും ബഹ്‌റൈൻ റോയൽ ഗാർഡും സംയുക്ത സുരക്ഷാ അഭ്യാസം “ഹാരിസ്” റിയാദിൽ സമാപിച്ചു.
സമാപന ചടങ്ങിൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവിയും സംയുക്ത അഭ്യാസത്തിന്റെ ജനറൽ സൂപ്പർവൈസറുമായ മേജർ ജനറൽ മുഹമ്മദ് ബിൻ സയീദ് അൽ ഒമാരി, ബഹ്‌റൈൻ റോയൽ ഗാർഡ് ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ ഹമദ് അൽ നുഐമി, സൗദിയിലെയും ബഹ്‌റൈനിയിലെയും കമാൻഡർമാർ, ഓഫീസർമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇതാദ്യമാണ് ഇരു രാജ്യങ്ങളിലെയും റോയൽ ഗാർഡുകൾ തമ്മിലുള്ള സംയുക്ത അഭ്യാസം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, സൈനിക, സുരക്ഷാ വൈദഗ്ധ്യം കൈമാറ്റം ചെയ്യുക, സുരക്ഷാ ചുമതലകൾ, വ്യക്തികളുടെ സംരക്ഷണം, ആയുധം വെടിവയ്ക്കൽ, പ്രത്യേക പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയായിരുന്നു അഭ്യാസത്തിന്റെ ലക്ഷ്യം.