മിസ് യൂണിവേഴ്സ് വേദിയിൽ ഇനി സൗദിയുടെ പേരും ഉയർന്ന് കേൾക്കും. 2024ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങിയിരിക്കുകയാണ് സൗദി അറേബ്യ. 27കാരിയായ റൂമി അൽഖഹ്താനിയാണ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച്
മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നത്.
താൻ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുന്ന കാര്യം തിങ്കളാഴ്ചയാണ് റൂമി പ്രഖ്യാപിച്ചത്. “മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മത്സരത്തിൽ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്” എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.
ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ താരം ഇതിന് മുമ്പ് സൗദിയെ പ്രതിനിധീകരിച്ച് നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് മലേഷ്യയിൽ നടന്ന മിസ് ആന്റ് മിസിസ് ഗ്ലോബൽ ഏഷ്യൻ മത്സരത്തിൽ പങ്കെടുത്ത റൂമി വിജയിക്കുകയും ചെയ്തിരുന്നു. മിസ് യൂണിവേഴ്സ് മത്സരത്തിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് റൂമിയും ഒരു രാജ്യവും.