സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് ആറാട്ട് അണ്ണൻ എന്ന് സാമൂഹിക മാധ്യമങ്ങൾ വിളിക്കുന്ന സന്തോഷ് വർക്കി. തിയറ്ററുകളിൽ സിനിമ റിവ്യൂവിന്റെ പേരിൽ സ്ഥിര സാന്നിധ്യമാണ് സന്തോഷ്. സ്വന്തം യുട്യൂബ് ചാനലിൽ സന്തോഷ് വർക്കി പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്. മമ്മൂട്ടി ചിത്രം “bazooka” നിന്ന് പിന്മാറുകയാണെന്നാണ് സന്തോഷ് വർക്കി പറയുന്നത്.
അണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ബസൂക്കയിൽ അഭിനയിക്കാൻ പോയപ്പോൾ മോശം അനുഭവം ഉണ്ടായിയെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ‘ ആദ്യത്തെ ദിവസം പോയപ്പോൾ കുഴപ്പമുണ്ടായില്ല. എന്നാൽ രണ്ടാമത്തെ ദിവസം ചെന്നപ്പോൾ വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. എനിക്ക് ഇതുവരെ രണ്ട് ദിവസം അഭിനയിച്ചതിന്റെ റമ്യൂണറേഷൻ കിട്ടിയിട്ടില്ല. കഴിഞ്ഞ തവണ കാരവാനിൽ ഇരുന്നാണ് ഡ്രെസ് മാറിയത്.’
‘ഇത്തവണ ഡ്രെസ് മാറാൻ ഒരു സ്ഥലം പോലും കിട്ടിയില്ല. എല്ലാവരുടെയും മുമ്പിൽ ഡ്രെസ് ഊരി കാണിക്കണോ?. ഭക്ഷണം പോലും കിട്ടിയില്ല. എത്ര വലിയ മമ്മൂട്ടിയാണെങ്കിലും ആരുടെ പടമായാലും ബേസിക്കായിട്ടുള്ള ചില മര്യാദകൾ കാണിക്കണം. ആദ്യത്തെ ദിവസം കുഴപ്പമുണ്ടായില്ല. പിന്നീടാണ് ഈ അനുഭവം ഉണ്ടായത്. ഞാൻ സ്വന്തം കാശുകൊടുത്താണ് ഭക്ഷണം കഴിച്ചത്.’എന്ന് സന്തോഷ് വീഡിയോയിൽ പറയുന്നു.
സിനിമ അഭിനയ മോഹമൊന്നും തനിക്കില്ലെന്നും ബസൂക്ക ടീം തന്റെ പബ്ലിസിറ്റി ഉപയോഗിക്കാൻ വിളിച്ചതാണെന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. ‘ ഇനി ഷോർട്ട് ഫിലിമിലും അഭിനയിക്കില്ല ഒന്നിലും അഭിനയിക്കില്ല. പല ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചതിനും എനിക്ക് ഒറ്റ കാശ് കിട്ടിയിട്ടില്ല. എല്ലാവർക്കും ഞാൻ ഫ്രീയായി ചെയ്ത് കൊടുക്കണം. അവസാനം കോമാളി ഇമേജും കിട്ടുമെന്നും സന്തോഷ് പറയുന്നു.
‘ഇവരുടെ വിചാരം ഇവരാണ് ലോകത്തിലെ ഏറ്റവും ആളുകളെന്നാണ്. പുറംലോകവുമായി ബന്ധമില്ലാത്തതുകൊണ്ടാണ്. എനിക്ക് ആ ഗതികേട് വന്നിട്ടില്ല. ഇതൊക്കെയാണ് ബിഗ് ബജറ്റ് സിനിമയിൽ നടക്കുന്ന കാര്യങ്ങൾ. എനിക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമില്ല. അവർ എന്റെ പബ്ലിസിറ്റി ഉപയോഗിക്കാൻ വിളിച്ചതാണ്.’എന്നും സന്തോഷ് വർക്കി ആരോപിക്കുന്നു.