ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും എംപിയുമായ ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് നടക്കുന്ന സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. എന്നാൽ സാക്ഷി മാലിക് തിരികെ ജോലിക്ക് കയറി. അമിത്ഷായുമായി ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. സമരത്തിൽ നിന്നും പിന്മാറിയെന്ന വാർത്ത തെറ്റെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.
നീതിക്ക് വേണ്ടി പോരാട്ടം തുടരും. ജോലിക്കൊപ്പം പോരാട്ടം തുടരും. തെറ്റായ വാർത്ത പ്രചരിപ്പിക്കരുത് എന്നും സാക്ഷി ആവശ്യപ്പെട്ടു.വിനേഷ് ഫോഗട്ടും , ബജ്റംഗ് പൂനിയയും ജോലിക്ക് കയറിയിട്ടുണ്ട്.
നോർത്തേൺ റെയിൽവേയിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി. ശനിയാഴ്ചയാണ് സാക്ഷിയും ബജ്റംഗ് പൂനിയയും ഷായെ കണ്ടത്. സരമത്തില് നിന്നും ഒരടി പിന്നോട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബ്രിജ്ഭൂഷണിനനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നടപടി ഉടൻ ഉണ്ടാകണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.